ബീഫ്‌ കഴിച്ചെന്നാരോപിച്ച്‌ ബംഗലുരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്രുര മര്‍ദ്ദനം

Untitled-1 copyബംഗളൂരു: ബീഫ്‌ കഴിക്കുന്നു എന്നാരോപിച്ച്‌ ബംഗളൂരുവില്‍ മലയാളി വിദ്യര്‍ത്ഥികള്‍ക്ക്‌ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പിരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്‌. സഞ്‌ജയ്‌ നഗര്‍ ഭൂപന്‍ സാന്ദ്രയിലാണ്‌ സംഭവം നടന്നത്‌. സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ മെര്‍വിന്‍ മൈക്കിള്‍, നിഖില്‍, മുഹമ്മദ്‌ ഹാഷിം എന്നീ മലയാളി വിദ്യാര്‍ത്ഥികളെയാണ്‌ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്‌.

ഇവര്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന വീടിന്‌ സമീപത്തെ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ബീഫ്‌ കഴിക്കുന്നതെന്നാരോപിച്ചാണ്‌ അക്രമം നടത്തിയത്‌. സമീപവാസികളായ ഒരു സംഘം ആളുകളാണ്‌ ആക്രമണം നടത്തിയതെന്ന്‌ വിദ്യാര്‍ത്ഥികള്‍ പോലീസിനോട്‌ പറഞ്ഞു.

സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.