ബീഫ്‌ കഴിക്കുന്ന്‌ കുറ്റമല്ല; മദ്രാസ്‌ ഹൈക്കോടതി

madras high courtദില്ലി: ഇന്ത്യന്‍ പീനല്‍ കോഡുപ്രകാരം ബീഫ്‌ കഴിക്കുന്നത്‌ കുറ്റകരമല്ലെന്ന്‌ മദ്രാസ്‌ ഹൈക്കോടതി. വിവിധ മതത്തില്‍പ്പെട്ടവരുടെ ഭക്ഷണശീലത്തെ വിലക്കുന്ന ഒരു നിയമവരും ഇവിടെ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഡിണ്ടിഗല്‍ജില്ലയിലെ പളനിയിലെ ദന്തായുദപാനിസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള വഴിയില്‍ കച്ചവടം നടത്തുന്ന ബീഫ്‌ കഴിക്കുന്ന മുസ്ലീങ്ങളുടെ ഷോപ്പുകള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതിയുടെ ഈ ഉത്തരവ്‌.

മാംസാഹാരം കഴിക്കുന്നത്‌ കുറ്റമാണെന്ന്‌ ഇന്ത്യന്‍ പീനല്‍ കോഡില്‍ എവിടെയും പറയുന്നില്ല. ഏതെങ്കിലുമൊരു മതത്തിന്റെ ഭക്ഷണശീലത്തെ ചോദ്യം ചെയ്യുന്ന യാതൊരു നിയമവും ഇവിടെയില്ലെന്നും ഈ സാഹചര്യത്തില്‍ ബീഫ്‌ കഴിക്കുന്നത്‌ കുറ്റമാണെന്ന പരാതിക്കാരന്റെ വാദം അംഗീകരിക്കാനാവല്ലെന്നും ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

അഭിഭാകനും മുന്നേറ്റ കഴകം പ്രസിഡന്റുമായ കെ ഗോപിനാഥാണ്‌ പരാതിക്കാരന്‍