ബീച്ച് വോളി വയനാടും എറണാകുളവും ജേതാക്കളായി.

പുറത്തൂര്‍: കൂട്ടായിയില്‍ നടന്ന സംസ്ഥാന ബീച്ച് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ വയനാടും എറണാകുളവും ജേതാക്കളായി.

 

ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂരും കോഴിക്കോടും ജേതാക്കളായി. സീനിയര്‍ പുരുഷവിഭാഗത്തില്‍ വയനാട് മലപ്പുറത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് (21-11), (21-18) തോല്‍പ്പിച്ചത്. വയനാടിനുവേണ്ടി ഫൈസല്‍, റോഷിന്‍, എന്നിവര്‍ കളിച്ചു. സീനിയര്‍ വനിതാ വിഭാഗത്തില്‍ എറണാകുളം കണ്ണൂരിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് (21-8),(21-11) പരാജയപ്പെടുത്തി.
സമ്മാനദാന ചടങ്ങ് ഡോ. കെ.ടി.ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.കെ.മജീദ് അധ്യക്ഷത വഹിച്ചു. കെ.പി ബാപ്പുട്ടി, സി.എം.ടി. ബാവ, നാലകത്ത് ബഷീര്‍, കെ.ടി അബ്ദുറഹിമാന്‍, സലാം താണിക്കാട്, ഉമ്മര്‍ഹാജി, കെ. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.