ബീച്ച്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നിള ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും പടിഞ്ഞാറേക്കര ബീച്ചില്‍ നടത്തുന്ന ബീച്ച്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ 20 ന്‌ തുടങ്ങും. പ്രതിരോധ കുത്തിവെപ്പിന്റെ സന്ദേശമുയര്‍ത്തിയാണ്‌ മത്സരം നടത്തുന്നത്‌. സംസ്ഥാന താരങ്ങളടക്കമുള്ളവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുുണ്ട്‌. മത്സരത്തിന്റെ ഭാഗമായി ടൂറിസം ക്ലബ്ബുകളുടെ സഹകരണത്തോടെ പ്രതിരോധ കുത്തിവെപ്പ്‌ സന്ദേശ റാലിയും ബോധവത്‌കരണവും നടത്തുന്നുണ്ട്‌.
മത്സരം ഓഗസ്‌റ്റ്‌ 20 ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍, ജനപ്രതിനിധികള്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കഴിഞ്ഞ മാസം നടത്തിയ ചളിപന്ത്‌ കളിക്ക്‌ ലഭിച്ച സ്വീകാകര്യതായണ്‌ ബീച്ച്‌ ഫുട്‌ബോള്‍ നടത്താന്‍ കാരണം. ബീച്ച്‌ ഫുട്‌ബോളിലെ വിജയികള്‍ക്ക്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും നല്‍കുന്നുണ്ട്‌.