ബി.എസ്‌.എന്‍.എല്‍. കാബിളുകള്‍ തകരാറാക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവ്‌

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്ക്‌ ബി.എസ്‌.എന്‍.എല്‍. നെറ്റ്‌വര്‍ക്ക്‌ ഉപയോഗപ്പെടുത്തേണ്ടതിനാല്‍ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിക്കുന്നത്‌ വരെ ബി.എസ്‌.എന്‍.എല്‍. കാബിളുകള്‍ക്ക്‌ തകരാര്‍ സംഭവിക്കാനിടയുള്ള നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ എ.ഡി.എം. ബി.കൃഷ്‌ണകുമാര്‍ നിര്‍ദേശം നല്‍കി. കേരള ജല അതോറിറ്റി, പൊതുമരാമത്ത്‌ വകുപ്പ്‌, ജില്ലാ- ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍ തുടങ്ങിയ സ്ഥാപനങ്ങളും സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളും നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡ്‌ കുഴിക്കുന്നത്‌ മൂലം ബി.എസ്‌.എന്‍.എല്‍. കാബിളുകള്‍ക്ക്‌ തകരാര്‍ സംഭവിക്കുന്നത്‌ ശ്രദ്ധയില്‍പെട്ട അടിസ്ഥാനത്തിലാണ്‌ നടപടി.