ബി ഇ എം സ്‌കൂളില്‍ അടിപിടി ; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

പരപ്പനങ്ങാടി : പരപ്പനങ്ങാടി  ബി ഇ എം ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. കുത്തേറ്റ ആവില്‍ ബീച്ചിലെ സുറാക്കത്ത്(15) നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് സ്‌കൂള്‍ പരിസരത്ത് അടിയുണ്ടായിരുന്നു.