ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യമില്ല;പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദേശം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശം നല്‍കി. ബിഷപ്പിനെ പോലീസ് ക്ലബ്ബിലേക്ക് മാറ്റും.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles