ബിഥോവന്‍ ജീവിതവും സംഗീതവും കത്തുകള്‍

എല്ലാ അറിവിനേക്കാളും തത്വചിന്തയേക്കാളും മുകളില്‍ നില്‍ക്കുന്നതാണ് സംഗീതം എന്ന് വിശ്വസിച്ച ലുഡ്‌വിഗ് ബിഥോവന്‍ എന്ന മഹാപ്രതിഭയുടെ ജീവിതവും സംഗീതവും അടുത്തറിയാന്‍ സഹായിക്കുന്ന കൃതി. നമ്മുടെ ജീവിതത്തില്‍ ആത്മീയതയും ലൗകികതയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സംഗീതം എങ്ങിനെ മധ്യസ്ഥത വഹിക്കുന്നുവെന്ന് ബിഥോവന്റെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. ആത്മാവില്‍ വിശുദ്ധിയുള്ളവര്‍ക്കേ സംഗീതാത്മകമായി ജീവിക്കാന്‍ സാധ്യമാവു എന്നദ്ദേഹം കാണിച്ചു. പുരുഷന്റെ ഹൃദയത്തില്‍നിന്ന് തീയും സ്ത്രീയുടെ കണ്ണില്‍നിന്ന് നീര്‍ത്തുള്ളിയും പുറത്തുകൊണ്ടുവന്ന ആ സംഗീത മാന്ത്രികന്റെ സമഗ്രചിത്രം കത്തുകളിലൂടെയും ജീവിതത്തിലൂടെയും വായിച്ചറിയാനുള്ള പുസ്തകം. ‘ബിഥോവന്‍
ജീവിതവും സംഗീതവും കത്തുകള്‍’ഒലീവ് ബുക്ക്‌സ് പുറത്തിറക്കി. 160 രൂപയാണ് വില.