ബിജെപി എംഎല്‍എയുടെ ആക്രമണത്തെ തുടര്‍ന്ന്‌ കാല്‍ തകര്‍ന്ന കുതിര ശക്തിമാന്‍ മരിച്ചു

dehradun-santosh-hindustan-injured-police-dehradun-shaktiman_984b7f84-fae0-11e5-bced-6695953481e2ഡെറാഡൂണ്‍: ഡെറാഡൂണില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ്‌ ജോഷിയുടെ ആക്രണത്തില്‍ കാല്‍ തകര്‍ന്ന്‌ പോലീസ്‌ സേനയിലെ കുതിര ശക്തമാന്‍ മരിച്ചു.  പരിക്കേറ്റ ശക്തിമാന്റെ കാല്‍ മുറിച്ച് മാറ്റി അമേരിക്കയില്‍ നിന്നു കൊണ്ടുവന്ന കൃത്രിമക്കാല്‍ ഘടിപ്പിച്ചിരുന്നു. കാല്‍ ഘടിപ്പിച്ചതിന് ശേഷവും ശക്തിമാന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങള്‍ പ്രകടമായിരുന്നു.

കാല്‍ തകര്‍ന്നതും പെട്ടെന്നുള്ള ആരോഗ്യ മാറ്റങ്ങളും ഭാരം എഴുപത് കിലോയോളം കുറഞ്ഞതുമാണ് ശക്തിമാന്റെ മരണത്തിന് കാരണമെന്നാണ് ഉത്തരാഖണ്ട് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷമെ യഥാര്‍ത്ഥ മരണകാരണം അറിയാന്‍ കഴിയു എന്ന് പോലീസ് വ്യക്തമാക്കി.