ബിജെപിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് എകെ ആന്റണി

a k antonyകൊല്ലം: കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തി പ്രസംഗിക്കുന്നതെന്ന് ദകെ ആന്റണി. ബിജെപി നേതാക്കള്‍ വര്‍ഗീയ പ്രസംഗം നടത്തുകയാണ്. ഒരു കാരണവശാലും ബിജെപിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും ആന്റണി. ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.എ അസീസിന്റെ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

നിയമസഭയില്‍ ബിജെപി എംഎല്‍എ കാലുകുത്തുന്ന സാഹചര്യം ഉണ്ടാകരുത്. ബിജെപി പ്രതിനിധി നിയമസഭയില്‍ കാലു കുത്തുന്ന സ്ഥിതി ഉണ്ടാകുന്നത് ആപത്തിന്റെ തുടക്കമായിരിക്കും. സംസ്ഥാനത്തിന്റെ അജണ്ട തന്നെ അവര്‍ മാറ്റും. ബിജെപിയെ മൂന്നാം ശക്തിയാക്കിയാല്‍ കേരളത്തെ ഗുജറാത്താക്കാമെന്നാണ് മോദി പറയുന്നത് ആന്റണി പറഞ്ഞു.

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലല്‍ തന്നെയാണ് മത്സരം. മോദി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ പൗരവാകാശ ധ്വംസനങ്ങളെ തടയാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നും ആന്റണി പറഞ്ഞു.