ബിജെപിയും സംഘപരിവാറും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു;ചെന്നിത്തല

Story dated:Wednesday October 14th, 2015,02 09:pm

Ramesh-Chennithalaതിരുവനന്തപുരം: ബിജെപിയും സംഘപരിവാറും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. വിദ്വേഷ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്നത്‌ ഭീഷണിയാണ്‌. ആര്‍ക്കും രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനുള്ള അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കൊലപാതകക്കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ധൈര്യം സിപിഐഎമ്മനു മാത്രമാണെന്നും ഇതിലൂടെ തങ്ങള്‍ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്ഥലന്മാരാണെന്ന്‌ സിപിഐഎം തെളിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം ഭരണത്തുടര്‍ച്ചയ്‌ക്കുള്ള വഴിയൊരുക്കും. മുഖ്യ ശത്രു എല്‍ഡിഎഫും സിപിഐഎമ്മും എന്ന്‌ ചെന്നിത്തല പറഞ്ഞു.

ആര്‍ എസ്‌ എസ്‌, എന്‍ഡിപി ബന്ധത്തില്‍ തനിക്കും മുഖ്യമന്ത്രിക്കും സുധീരനും ഒരേ നിലപാടാണ്‌. എസ്‌എന്‍ഡിപിയുടെ ആവശ്യങ്ങളോട്‌ സര്‍ക്കാര്‍ മുഖം തിരിഞ്ഞ്‌ നില്‍ക്കില്ല. ബി ജെ പിയുടെ വളര്‍ച്ച എത്രയുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ഇപ്പോള്‍ നടക്കുന്നത്‌ തുടരന്വേഷണം പുതിയ വെളിപ്പെടുത്തലില്‍ പുനരന്വേഷണം സാധ്യമല്ല. തുടരന്വേഷണം മാത്രമാണ്‌ സാധ്യമായ വഴി. ഗവണ്‍മെന്റ്‌ നിയമപരമായാണ്‌ പ്രവര്‍ത്തിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.