ബാഴ്‌സലോണക്ക് പുറമെ റയലും പുറത്തേക്ക്

മാഡ്രിഡ് : ബാഴ്‌സലോണക്ക പിന്നാലെ യൂറോപ്യന്‍ ക്ലബ് ഫുഡ്‌ബോളിലെ അതികായകന്‍മാരായ റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തേക്ക്. ഇന്നലെ നടന്ന സെമിയിലെ രണ്ടാംപാദത്തില്‍ ജര്‍മന്‍ക്ലബ്ബായ ബയേണ്‍മ്യൂണിക്കാണ് റയലിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് ചെല്‍ തോറ്റത്.

ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് സാന്നിധ്യം അവസാനിച്ചു. മെയ് 19 ന് ബയോണിന്റെ മൈതാനമായ അലയന്‍സ് അരീനയിലാണ് ഇംഗ്ലീഷ്- ജര്‍മന്‍ ഫൈനല്‍.

പെനല്‍റ്റി ഷൂട്ടൗട്ട് .ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്‌പോട്ട് കിക്ക് തുലച്ചതോടെ ബയോണിന് 3-1 ജയവും ഫൈനല്‍ ബര്‍ത്തും.

നാലു കിരീടം ഉയര്‍ത്തിയ ബയേണ്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫൈനലിന് യോഗ്യതനേടുന്നത്.