ബാലാവകാശ ക്വിസ് മത്സരം നടത്തി

child-protectionമലപ്പുറം: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ബാലാവകാശ ക്വിസ് മത്സരം മലപ്പുറം ഗ്രെസ് ഹോട്ടലില്‍ നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡപ്രൊ’ട്ടക്ഷന്‍ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 25 സ്‌കൂളില്‍ നിായി 25 ടീമുകള്‍ പങ്കെടുത്തു. കു’ികളുടെ അവകാശം, ഇന്ത്യന്‍ ഭരണഘടന, കു’ികളുമായി ബന്ധപ്പെട്ട ദേശീയ സംസ്ഥാന നയങ്ങള്‍, ബാല്യ വിവഹ നിരോധന നിയമം, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കു നിയമം, ബാലനീതി നിയമം എന്നീ വിഷയങ്ങളാണ് മത്സരം നടത്തിയത്.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ജില്ലാ കലക്ടര്‍ എം. ഷൈനാമോള്‍ വിതരണം ചെയ്തു. മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റഫ്‌ന തറയില്‍, റമീസ അമീര്‍. പി എിവരുടെ ടീം ഒന്നാം സ്ഥാനവും കൊണ്ടോട്ടി കൊട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ആഷിഫ്, മുഷ്ഫിന്‍ ടീം രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് വെട്ടത്തൂരിലെ സാമില്‍. കെ.പി, നവനീത് ടീം മൂാം സ്ഥാനവും നേടി. പരിപാടിക്ക് ജില്ലാ ചൈല്‍ഡ് പ്രൊ’ട്ടക്ഷന്‍ യൂണിറ്റിലെ മുഹമ്മദ് സാലിഹ്. എ.കെ, യാസര്‍. കെ.വി, ഫസല്‍ പുള്ളാട്ട്, ജംഷിമോന്‍, റൂബി, രജ്ജിത്ത്, വസന്തകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.