ബാലവിവാഹവും ലൈംഗിക ചൂഷണവും ജില്ലയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

മലപ്പുറം: ജില്ലയലില്‍ ബാലവിവാഹവും ലൈംഗിക ചൂഷണവും വര്‍ധിക്കുന്നതായി ചൈല്‍ഡ്‌ ലൈന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2015 ല്‍ 103 ബാലവിവാഹങ്ങളാണ്‌ ജില്ലാ ചൈല്‍ഡ്‌ ലൈനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2016 മാര്‍ച്ച്‌ വരെ 17 കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 2015 ല്‍ 165 കുട്ടികള്‍ ജില്ലയില്‍ ലൈംഗിക ചൂഷണത്തിന്‌ ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 മാര്‍ച്ച്‌ വരെ 35 കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ട്‌. കുട്ടികളെ പീഡനത്തിനിരയാക്കിയവരില്‍ അധികവും അയല്‍വാസികള്‍, രണ്ടാനച്ഛന്‍മാര്‍, അധ്യാപകര്‍ എന്നിവരാണ്‌. കുട്ടികള്‍ പീഡനത്തിനിരയായ വിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിച്ച്‌ നിയമസഹായം ഉറപ്പാക്കുന്നതിന്‌ മുന്‍കൈ എടുക്കുന്നതും അധ്യാപകര്‍, അയല്‍ക്കാര്‍, രക്ഷിതാക്കള്‍ എന്നിവരാണ്‌. കുട്ടികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ 1098 ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച്‌ ചൈല്‍ഡ്‌ ലൈനില്‍ അറിയിക്കാം.