ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴര മുതല്‍ രാത്രി പത്തരവരെ ;കെ ബാബു

കൊച്ചി: ബാറുകളുടെ പ്രവര്‍ത്തന സമയം സംസ്ഥാനത്ത് സര്‍ക്കാര്‍ ഏകീകരിക്കുമെന്ന് മന്ത്രി കെ ബാബു.

രാവിലെ ഏഴര മുതല്‍ രാത്രി പത്തരവരെയാണ് പുതുക്കിയ പ്രവര്‍ത്തന സമയം. കൂടാതെ കള്ള് വ്യവസായം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചെത്ത് തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദേഹം പറഞ്ഞു.

സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കള്ള് വ്യവസായത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കര്യം പറഞ്ഞത്.