ബാര്‍ വിഷയത്തില്‍ ചെന്നിത്തലയ്‌ക്കും ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബിജു രമേശ്‌

biju rameshതിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മന്ത്രിമാരായ രമേശ്‌ ചെന്നിത്തലയ്‌ക്കും വിഎസ്‌ ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബാറുടമ ബിജു രമേശ്‌. ചെന്നിത്തലയ്‌ക്ക്‌ 2 കോടി രൂപയും ശിവകുമാറിന്‌ 25 ലക്ഷം രൂപയും നല്‍കിയെന്നാണ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

കെ പി സി സി പ്രസിഡന്റ്‌ ആയിരിക്കെയാണ്‌ രമേശ്‌ ചെന്നിത്തല പണം കൈപ്പറ്റിയത്‌. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്‌ തെട്ടുമുമ്പാണ്‌ വിഎസ്‌ ശിവകുമാറിനു പണം നല്‍കിയത്‌. മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു പണമിടപാടെന്നും അദേഹം വ്യക്തമാക്കി.

ചെന്നിത്തല നേരിട്ടാണ്‌ രണ്ടു കോടി രൂപ കൈപ്പറ്റിയത്‌ ശിവകുമാറിന്റെ സ്റ്റാഫ്‌ അംഗം വാസുവാണ്‌ പണം കൈപ്പറ്റിയത്‌. പണം കൈപ്പറ്റിയതിന്‌ രസീതോ രേഖകളോ നലകിയില്ലെന്നും ബിജു രമേശ്‌ പറഞ്ഞു. കെ പി സി സിക്ക്‌ പണം കൊടുത്തത്‌ ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണെന്നും അദേഹം പറഞ്ഞു.

അതേസമയം , നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബാര്‍വിഷയമില്ലെന്ന്‌ മന്ത്രി ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രിയായ താന്‍ ബാര്‍ വിഷയത്തില്‍ ഇടപെടാറില്ലെന്നും അദേഹം പറഞ്ഞു.