ബാര്‍ ജീവനക്കാരികളെ ബംഗളൂരുവില്‍ കൂട്ടബലാത്സംഗം ചെയ്തു.

ബംഗളൂരു: ബംഗളൂരു റൂറല്‍ രാമനഗര പോലീസ്‌റ്റേഷന്‍ പരിധിയിലെ നവദേവനഹള്ളിയില്‍ മൂന്നു ബാര്‍ ജീവനക്കാരികള്‍ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴിച്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.

ബംഗളൂരുവിനടുത്തുള്ള കാസിനോ ബാര്‍ ആന്‍ഡ് റസ്‌റ്റോറന്റിലെ ജീവനക്കാരികളാണ് ആക്രമണത്തിനിരയായത്. ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെത്തിയ ഒരു സംഘം വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി സ്വര്‍ണവും പണവും കവരുകയും ചെയ്തു. ജോലികഴിഞ്ഞുവരവെ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നാണ് സംഘം ഇവരുടെ വാടക വീട്ടിലെത്തിയത്. കൊള്ള നടത്തിയ ശേഷം സംഘം പെണ്‍കുട്ടികളെ വാനില്‍ പിടിച്ചുകയറ്റി കൊണ്ടുപോയ് അജ്ഞാത സ്ഥലത്ത് വെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെകുറിച്ചന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്കായി വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.