ബാര്‍ കോഴ കേസ്: മാണിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

maniതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെ എം. മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തത ലഭിക്കാത്തതിനാലാണു വീണ്ടും ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച ഒരു മണിക്കൂറിലധികം വിജിലന്‍സ് മാണിയെ ചോദ്യം ചെയ്തിരുന്നു.

ഈ മാസം 30 നു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണു വിജിലന്‍സിന്റെ ശ്രമം. പി സി ജോര്‍ജ് എം എല്‍ എയില്‍ നിന്ന് ഈ മാസം 14നു മൊഴിയെടുക്കും. ജോസ് കെ മാണിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും മൊഴിയെടുക്കുന്ന കാര്യവും വിജിലന്‍സിന്റെ പരിഗണനയിലുണ്ട്.

അതേസമയം വിജിലന്‍സ് ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കെ.എം.മാണി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ മുഖ്യമന്ത്രി നിയമസഭക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.