ബാര്‍ കോഴക്കേസ്‌: സിബിഐ അന്വേഷണം വേണ്ടെന്ന്‌ വിജിലന്‍സ്‌

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ അന്വേഷണം വേണ്ടെന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍. തൃശൂര്‍ വിജിലന്‍സ്‌ കോടതി കേസില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിക്കേണ്ടെന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ വി എസ്‌ സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിജിലന്‍സ്‌ ഡയറക്ടറുടെ മറുപടി.

കേസില്‍ ലോകായുക്തയും അന്വേഷണം നടത്തുകയാണ്‌ ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ്‌ വിജിലന്‍സ്‌ ഡയറക്ടര്‍ പറയുന്നത്‌. പരതിയുള്ളവര്‍ക്ക്‌ തൃശൂര്‍ വിജിലരന്‍സ്‌ കോടതിയെ സമീപിക്കാം. തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ ഈ മാസം 23 നകം സമര്‍പ്പിക്കണമെന്നാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

മന്ത്രി കെ ബാബുവിനെതിരായ പരാതിയില്‍ പ്രാഥമിക പരിശോധന നടന്നിരുന്നു. മന്ത്രി ബാബുവിന്റെയും പരാതിക്കാരനായ ബിജു രമേശിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവില്ലാത്തിനെ തുടര്‍ന്നാണ്‌ എഫ്‌ ഐആറും കൂടുതല്‍ അന്വേഷണവും വേണ്ടെന്ന്‌ തീരുമാനിച്ചതെന്ന്‌ വിജലന്‍സ്‌ ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.