ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; കോടതി

k babuതൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണം. അന്വേഷണം കോടതി നിരീക്ഷിണത്തിലായിരിക്കും. വിജിലന്‍ കോടതിയെ കൊഞ്ഞനംകുത്തുകയാണോ എന്നും കോടതി ചോദിച്ചു.

വിജിലന്‍സിന്‌ ആത്മാര്‍ത്ഥതയും സത്യന്ധതയുമില്ലെന്ന്‌ കോടതി. കോടതിയെ മണ്ടന്‍മാരാക്കരുതെന്നും കോടതി പരാമര്‍ശമുണ്ടായി. പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്‌. ലോകായുക്ത ഉണ്ടെന്ന്‌ കരുതി വിജിലന്‍സ്‌ അടച്ചിടണോ എന്നും കോടതി ചോദിച്ചു.