ബാര്‍കോഴ കെ എം മാണിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

k m maniകൊച്ചി: ബാര്‍കോഴക്കേസില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ തെളിവുകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും നടപടിക്രമങ്ങളില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ പിഴവുപറ്റിയെന്നും ബാര്‍കോഴക്കേസില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ഡയറക്ടര്‍ക്ക്‌ തുടരന്വേഷണത്തിന്‌ ഉത്തരവിടാമായിരുന്നെന്നും എന്നാല്‍ സ്വന്തം അഭിപ്രായം അന്വേഷിണ ഉദ്യോഗസ്ഥനുമേല്‍ അടിച്ചേല്‍പ്പിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ഡയറക്ടര്‍ സുപ്രീംകോടതി അഭിഭാഷകരുടെ അഭിപ്രായം മാത്രം മാനിച്ചുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെളിവുകള്‍ പരിശോധിക്കാതെയാണ്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ഈ കേസില്‍ തീരുമാനത്തിലെത്തിയതെന്നും തുടരന്വേഷണത്തിന്‌ ഉത്തരവിടാമായിരുന്നെന്ന്‌ പരാമര്‍ശിക്കുകയും ചെയ്‌തു. വസ്‌തുതാ റിപ്പോര്‍ട്ട്‌ പിരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ അധികാരമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കാനും വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ അധികാരമുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ്‌ കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ്‌ വകുപ്പ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വിധി പ്രസ്‌താവിക്കുകയായിരുന്നു. കേസില്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബിലാണ്‌ സര്‍ക്കാരിനുവേണ്ടി ഹാജരായത്‌.

സര്‍ക്കാരിനായി എജിയും ഡിജിപിയും ഉണ്ടായിരിക്കെ എന്തിനാണ്‌ പുറത്തുനിന്ന്‌ നിയമോപദേശം തേടിയതെന്ന്‌ ഹൈക്കോടതി ചോദിച്ചു. കെ എം മാണി പണം ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍പ്പിന്നെ എന്തിനാണ്‌ ബാറുടമകള്‍ പണവുമായി വീട്ടിലേക്ക്‌ കയറിപ്പോയതെന്നും കോടതി ചോദിച്ചു. വിജിലന്‍സിനായി എജി എന്തിനാണ്‌ ഹാജരായതെന്ന്‌ വി എസ്‌ അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. ഇതേകാര്യം കോടതിയും ആവര്‍ത്തിച്ചു.