ബാബ അറ്റോമിക്ക്‌ റിസര്‍ച്ച്‌ സെന്ററിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന്‌ ഹെഡ്‌ലി

david-colemanഏറെ സുരക്ഷിതമായി സ്ഥിതിചെയ്യുന്ന ബാബ അറ്റോമിക്ക്‌ റിസര്‍ച്ച്‌ സെന്ററിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെന്ന്‌ ലക്ഷകര്‍ ഭീകരന്‍ ഡേവിഡ്‌ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. സെന്ററിലെ ഉദ്യോഗസ്ഥരില്‍ നിന്നും ചാരന്‍മാരെ കണ്ടെത്താന്‍ ഐഎസ്‌ ആവശ്യപ്പെട്ടെന്നും ഹെഡിലി മുംബൈ ടാഡാ കോടതിയില്‍ പറഞ്ഞു. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളുടെ ആസ്ഥാനമായ ബാബ ആറ്റോമിക്‌ റിസര്‍ച്ച്‌ സെന്റര്‍ ആക്രമിക്കാനുള്ള ലഷ്‌കറിന്റെ പദ്ധതിയെപറ്റി വിചാരണയുടെ അഞ്ചാംദിവസമാണ്‌ ഹെഡ്‌ലി കോടതിയില്‍ മൊഴിനല്‍കിയത്‌.

വീഡിയോഗ്രാഫി നിരോധിച്ചതും അതീവസുരക്ഷാ കവചമുള്ളതുമായ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിനകത്ത്‌ കടന്ന്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. രഹസ്യരേഖകള്‍ ലഭിക്കാനായി ബാര്‍ക്ക്‌ ഉദ്യോഗസ്ഥരില്‍ നിന്നും ചാരന്‍മാരെ കണ്ടെത്താന്‍ ഐഎസ്‌ഐ ആവശ്യപ്പെട്ടിരുന്നെന്നും ഹെഡിലി പറഞ്ഞു. മുംബൈ വിമാനത്താവളവും നാവിക ആസ്ഥാനവും ആക്രമിക്കാന്‍ ലഷ്‌കറിന്‌ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അതീവ സുരക്ഷയുള്ള ഈ സ്ഥലങ്ങള്‍ ആക്രമിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുകണ്ട്‌ നീക്കം ഉപേക്ഷിക്കുകയായി തനാണ്‌ പറഞ്ഞതെന്നും ഇതില്‍ ഐഎസ്‌ഐയിലെ മേജര്‍ ഇഖ്‌ബാലിന്‌ നിരാശയുണ്ടായിരുന്നു. ദാദറിലെ ശിവസേന ഭവന്‍ സന്ദര്‍ശിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. ഉദ്ദവ്‌ താക്കറയുടെ പിആര്‍ഒ ആയിരുന്ന രാജാറാം രേകേയുമായി സൗഹൃദം ഉണ്ടാക്കി. ബാല്‍താക്കറയെ വധിക്കുക ലഷ്‌കറിന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു എന്നും ഹെഡിലി പറഞ്ഞു.

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍നിന്നും ഷാളുകള്‍ വാങ്ങി ലഷ്‌കര്‍ ഏജന്റ്‌ സാജിദ്‌ മിറിന്‌ നല്‍കിയിരുന്നു. ആക്രണത്തിനായി ലഷ്‌കര്‍ കമാണ്ടര്‍മാര്‍ ക്ഷേത്രത്തിലേക്ക്‌ കടക്കുമ്പോള്‍ സംശയം തോന്നാതിരിക്കാനായിരുന്നു ഇതെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ ചോദ്യത്തിനുത്തരമായി ഹെഡിലി പറഞ്ഞു.