ബാധയൊഴിപ്പിക്കല്‍: യുവതിയെ മര്‍ദിച്ച പൂജാരി പിടിയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിയെ ബാധയൊഴിപ്പിക്കലിന്റെ പേരില്‍ മര്‍ദിച്ച പൂജാരി പിടിയിലായി. ഓടാനവട്ടം സ്വദേശി ആദിശ് മോഹന്‍(21)ആണ് പിടിയിലായത്. ഇയാള്‍ മന്ത്രാവാദത്തിന്റെ പേരില്‍ കൊട്ടാരക്കര ലോട്ടസ് റോഡിലെ ക്ഷേത്രത്തില്‍ വെച്ച് യുവതിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ചതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ ഭര്‍ത്താവും ബന്ധുക്കളുമാണ് പൂജാരിയുടെ അടുത്തെത്തിച്ചത്.