ബാങ്ക് മാനേജര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം ;യൂത്ത് ലീഗ്

പരപ്പനങ്ങാടി: ബാങ്ക് വായിപ്പയുടെ തിരിച്ചടവിന്റെ സമയം തെറ്റിയെന്നപേരില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വിട്ട് പണം പിരിക്കാന്‍ ചുമതലപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സോണല്‍ മാനേജര്‍ക്കും പരപ്പനങ്ങാടി ബ്രാഞ്ച് മാനേജര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

യൂത്ത് ലീഗിന്റെ തിരൂരങ്ങാടി മണ്ഡലം ഏകദിന പ്രതിനിധി സമ്മേളനം നവംബര്‍ 13 ന് പാലത്തിങ്ങല്‍ കീരനെല്ലൂരില്‍ വെച്ച് നടക്കും.