ബാങ്ക്‌വിളി സമയങ്ങളില്‍ ഇറാനില്‍ വിമാനം പറത്തുന്നത്് നിരോധിച്ചു.

തെഹറാന്‍: ഇനിമുതല്‍ ഇറാനില്‍ ബാങ്ക്‌വിളിക്കുന്ന സമയങ്ങളില്‍ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യില്ല.

ബാങ്കുവിളിക്കുന്ന സമയം മുതല്‍ മുപ്പത് മിനിറ്റ് കിഴിഞ്ഞേ വിമാനം ഉയരുകയൊള്ളു. ഈ സമയത്ത്് യാത്രക്കാര്‍ക്ക് പ്രാര്‍ത്ഥന നടത്താനാണിത്.

1979 മുതല്‍ ശരി അത്ത് നിയമം നിലനില്‍ക്കുന്ന ഇറാനില്‍ ഇസ്ലാമിക മത ചിട്ടകള്‍ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് പോരുന്നത്.