ബാങ്കോക്കില്‍ സ്‌ഫോടനപരമ്പര.

തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോകില്‍ സ്‌ഫോടന പരമ്പര. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. അറബ് വംശജര്‍ താമസിച്ചിരുന്ന വീട്ടിലാണ് ആദ്യസ്‌ഫോടനം. രണ്ടും മൂന്നും സ്‌ഫോടനം ഉണ്ടായത് പ്രാദേശിക സ്‌കൂളിനടുത്തും ഷോപ്പിംങ് മാളിനകത്തുമാണ്. സ്‌ഫോടനത്തിന് അറബ് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഒരു ഇറാനിയന്‍ പൗരനും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് സ്‌ഫോടനം നടത്തിയതില്‍ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ മാസത്തില്‍ ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇറാനോട് തായ്‌ലന്റ് ഗവണ്‍മെന്റ് സഹായം ആവശ്യപ്പെട്ടു. സ്‌ഫോടനം ചെയ്തവരെ അറസ്റ്റു ചെയ്‌തെന്നും തായ് ജനത ഭയചകിതരാവേണ്ടെന്നും തായ്‌ലന്റ് പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു.