ബാങ്കില്‍ നിന്ന് ചെക്ക് മാറിക്കിട്ടിയ അധികതുക തിരിച്ചേല്‍പ്പിച്ചു.

പരപ്പനങ്ങാടി : ദേശസാത്കൃത ബാങ്കില്‍ നിന്നും ചെക്കുമാറി അധികം കിട്ടിയ ഒരു ലക്ഷം രൂപ തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി. കൊടക്കാട് സ്വദേശി എ. ബഷീറാണ് പരപ്പനങ്ങാടി കോടതി റോഡിലെ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് മാറി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കിട്ടിയത്.

എന്നാല്‍ ശ്രദ്ധിക്കാതെ ഈ തുകയുമായി ബഷീര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടിലെത്തി നോക്കിയപ്പോഴാണ് അധിക തുക ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അധിക തുക ബാങ്കില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.