ബാംഗ്ലൂര്‍ സ്‌ഫോടനം; മദനിയുടെ ഹര്‍ജി തളളി.

ബാംഗ്ലൂര്‍:  ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയാണ് പ്രത്യേക കോടതി തള്ളിയത്. ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ 31ാം പ്രതിയായ മദനി വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. ഈ മാസം 27 ന് മദനിക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മദനിയും മറ്റ് 9 പേരും സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. സ്‌ഫോടനകേസില്‍ തന്നെ അനാവശ്യമായി പ്രതി ചേര്‍ക്കുകയായിരുന്നുവെന്നാണ് മദനി കോടതിയില്‍ വാദിച്ചത്. അഡ്വ. പി. ഉസ്മാനാണ് മദനിക്കുവേണ്ടി ഹാജരായത്.