ബാംഗ്ലൂരില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ഹുസൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശികളാണ് മരണമടഞ്ഞവര്‍. ഉമാദേവി, മകള്‍ ദിവ്യ, ആരതിചന്ദ്ര, രാജേഷ് അദ്‌ന എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചുപേരും ഒരു കുടുംബത്തിലുള്ളവരാണ്.

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹുസൂരിലെ കുലാകിരി പ്രദേശത്തുവെച്ചാണ് അപകടം ഉണ്ടായത്.
നാലുപേര്‍ സംഭവം നടന്നയുടനെ മരിച്ചു. പരിക്കേറ്റ ഒരാള്‍ ഹുസൂരിലെ ഗവണ്‍മെന്‍് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കുലാകിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.