ബാംഗ്ലൂരില്‍ ഇംഗ്ലീഷ്‌ പരിശീലനം

Story dated:Wednesday June 17th, 2015,06 10:pm

ബാംഗ്ലൂര്‍ റീജിയണല്‍ ഇംഗ്ലീഷ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ഇംഗ്ലീഷ്‌ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ജൂലായ്‌ ആറ്‌ മുതല്‍ ആഗസ്റ്റ്‌ നാല്‌ വരെയാണ്‌ പരിശീലനം. താത്‌പര്യമുള്ളവരും അന്‍പത്‌ വയസ്‌ കഴിയാത്തവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നരുമായ അധ്യാപകര്‍ ജൂണ്‍ 25 ന്‌ മുമ്പായി അതത്‌ ഹെഡ്‌മാസ്റ്റര്‍മാരുടെ സമ്മതപത്രത്തോടുകൂടി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കണം.