ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിനി നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി മണലിത്തറ അജിത(45)നിര്യാതയായി. നാലുമാസമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷത്തിലധികമായി ബഹ്‌റൈനലാണ്. പിതാവ്;പരേതനായ കളരിക്കല്‍ കുഞ്ഞുണ്ണി. മാതാവ്: മാധവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.