ബഹറിനില്‍ സ്‌ഫോടന പരമ്പര; 2 മരണം.

മനാമ : ബഹറിനില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ബോംബ്‌സ്‌ഫോടനങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടകുകയും രണ്ടിടത്ത് ബോംബ്് കണ്ടെടുത്ത് നിര്‍വീര്യമാക്കുകയും ചെയ്തു.

നാഗപട്ടണം ദേമരണീയം സ്വദേശി തിരുനാവക്കരശ് മുരുകച്ചന്‍ (29), ബംഗ്ലാദേശ് സ്വദേശി ഷൊബിസ്മിയ (32) എന്നിവരാണ് മരിച്ചത്.

ഇതിനിടെ ബഹറിനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം അതിരൂക്ഷമാവുകയാണ്. ഞായറാഴ്ച ജനകൂട്ടം മൂന്ന് പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ചു. പലയിടങ്ങളിലും ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി.

സ്‌ഫോടനം നടന്ന സ്ഥലങ്ങള്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ്. ഇവര്‍ ഏറെ ഭീതിയിലുമാണ്.