ബസ്സ് മറിഞ്ഞ് പാക്കിസ്ഥാനില്‍ 20 മരണം.

ഇസ്ലാമാബാദ്: കിഴക്കന്‍ പാക്കിസ്ഥാനില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഷേഖുപുര ജില്ലയില്‍ തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ്് അപകടം നടന്നത്.
ലാഹോറിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട ബസ്സില്‍ 50 യാത്രക്കാരാണുണ്ടായിരുന്നത്്. ഇതില്‍ പരിക്കേറ്റ കൂടുതല്‍ പേരുടെയും നില ഗുരുതരമാണ്.
ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയന്ത്രണം വിട്ട ബസ്സ് പലതവണ മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതാണ് അപകടം കൂട്ടാനും മരണസംഖ്യ വര്‍ദ്ധിക്കാനും ഇടയാക്കിയത്.