ബസ്സപകടത്തില്‍ 26 പെണ്‍കുട്ടികള്‍ മരിച്ചു.

ടെഹറാന്‍: ഇറാനില്‍ ബസ്സപകടത്തില്‍ 26 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ഇറന്റെ തലസ്ഥാനമായ ടെഹറാനില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരെ ഗുസ്താന്‍ പ്രവിശ്യയിലെ ഹൈവേയിലാണ് അപകടം നടന്നത്.

അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ബസ്സ് മഴമൂലം റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് കുന്നിന്‍ചെരുവിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ്. വര്‍ഷത്തില്‍ 4 ലക്ഷം റോഡപകടങ്ങളും 20,000 പേരെങ്കിലും ഇതെ തുടര്‍ന്ന് മരണപ്പെടാറുമുണ്ട്.