ബസ്സപകടത്തില്‍ 22 കുട്ടികള്‍ മരിച്ചു.

സ്വിറ്റ് സര്‍ലന്‍്: സ്വിറ്റ്‌സര്‍ലന്റിലുണ്ടായ ബസ്സപകടത്തില്‍ 22 കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു. 28 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറ്റാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വലൈസ് കാന്റണിലാണ് അപകടം ഉണ്ടായത്.
ബെല്‍ജിയത്തില്‍ നിന്നും കുട്ടികളെയും കൊണ്ട് സ്വിറ്റ്‌സര്‍ലന്റില്‍ എത്തിയ ബസ്സ് ടണല്‍ ചുമരിലിടിച്ച് തകരുകയായിരുന്നു. സ്വിറ്റ് സര്‍ലന്റില്‍ അവധിദിവസങ്ങള്‍ ആഘോഷിച്ച ശേഷം നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.