ബസ്,ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

തിരു : സംസ്ഥാനത്ത് ബസ്, ഓട്ടോ,ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയാക്കി. മിനിമം ബസ് യാത്രാ നിരക്ക് 6 രൂപയാക്കി. കിലോമീറ്ററിന് മൂന്നുപൈസയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഓട്ടോയ്ക്ക് 15 രൂപയും, ടാക്‌സിക്ക് 100 രൂപയാണ് പുതുക്കിയ നിരക്ക്. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്കാണ് ആറുരൂപ. ഇതിനുപുറമെ ഫാസ്റ്റ്,സൂപ്പര്‍ഫാസ്റ്റ, എക്‌സ്പ്രസ് തുടങ്ങിയവയുടെയും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം ചെയ്യാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയത്.

ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി വര്‍ദ്ധനവിന് അനുമതി നല്‍കുകയായിരുന്നു. ഇതുകൂടി പഠിച്ചാണ് യാത്രാനിരക്കുകള്‍ ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.