ബസില്‍ യുവാവിന്റെ കൈക്രിയ; പൊതിരെ തല്ലും, കേസും

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ബസ്‌യാത്രക്കാര്‍ ശരിക്കും കൈകാര്യം ചെയ്തു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തതിനാല്‍ തടി കേടാകാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകീട്ട് 6.45 ഓടെ തിരുവനന്തപുരം- കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം നടന്നത്. മൂവാറ്റുപുഴയില്‍ നിന്ന് ബസ്സില്‍ കയറിയ നെടുമ്പാശ്ശേരി നായ്തത്തോട് സ്വദേശി വിന്‍സെന്റ് കാച്ചപ്പള്ളി(42) നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നു. ആദ്യം കോഴിക്കോട്ടെ അധ്യാപക ദമ്പതികളാണ് പരാതിയുമായി എത്തിയത്. അപ്പോഴാണ് ബസിലെ പല സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മറ്റുയാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

തുടര്‍ന്ന് കണ്ടക്ടര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.