ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരന്‍;ശിക്ഷ 28ന് വിധിക്കും

ദില്ലി: ബലാത്സംഗ കേസില്‍ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി.അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ പാഞ്ചകുള സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്.

ഗുര്‍മീതിന്റെ അനുയായികള്‍ അക്രമം അഴിച്ചു വിടുമെന്ന ഭീതിയില്‍ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ശിക്ഷ ഈ മാസം 28ന് വിധിക്കും. ഗുര്‍മീതിനെ അംബാല ജയിലിലേക്ക് മാറ്റി.