ബലാത്സംഗം: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ്‌ പോലീസില്‍ കീഴടങ്ങി

anmol-rathanദില്ലി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിനേതാവായ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി പോലീസില്‍ കീഴടങ്ങി. അന്‍മോല്‍ രത്തന്‍(29) ആണ്‌ പോലീസില്‍ കീഴടങ്ങിയത്‌. ഐസ(ഓള്‍ ഇന്ത്യ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്‍)യുടെ മുന്‍ പ്രസിഡന്റാണ്‌ അന്‍മോന്‍ രത്തന്‍. അഭിഭാഷകനൊപ്പമെത്തിയാണ്‌ രത്തന്‍ പോലീസിന്‌ മുന്നില്‍ കീഴടങ്ങിയത്‌.

ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന്‌ ഒളിവിലായിരുന്ന രത്തനെ പിടികൂടാന്‍ അഞ്ചംഗ അന്വേഷണ സംഘത്തെ ഡല്‍ഹി പോലീസ്‌ നിയോഗിച്ചിരുന്നു.

രത്തനെതിരെ 28 കാരിയായ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ്‌ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ പരാതി നല്‍കിയത്‌. പരാതിയെ തുടര്‍ന്ന്‌ എഐഎസ്‌എയില്‍ നിന്ന്‌ അന്‍മോല്‍ രത്തനെ പുറത്താക്കി. സെയ്‌റത്‌ എന്ന ചിത്രം കാണാന്‍ തനിക്ക്‌ ആഗ്രഹമുണ്ടെന്ന്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥിനിയോട്‌ പകതര്‍പ്പ്‌ തന്റെ കൈവശമുണ്ടെന്ന്‌ പറഞ്ഞ്‌ രത്തന്‍ ബന്ധപ്പെടുകയായിരുന്നു. ജെഎന്‍യു ക്യാമ്പസിലുള്ള ബ്രഹ്മപുത്ര ഹോസ്‌റ്റലില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിക്ക്‌ പാനീയത്തില്‍ മയക്കുമരുന്ന്‌ കലര്‍ത്തി നല്‍കുകയും പിന്നീട്‌ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പീഡന വിവരം പുറത്ത്‌ അറിയിക്കാതിരിക്കാന്‍ രത്തന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.

Related Articles