ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം മുറിക്കണം:  മീരാജാസ്മിന്‍

Story dated:Saturday November 26th, 2016,11 00:pm

meera-jasmine
കൊച്ചി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടി മീരാ ജാസ്മിന്‍. ഇന്ന് തന്റെ പുതിയ ചിത്രിമായ പത്ത്കല്‍പനകളുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടി വൈകാരികമായി പൊട്ടിത്തെറിച്ചത്.
ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര അനുഭവിക്കുന്ന അതേ വേദന അറിയാന്‍ പ്രതികള്‍ക്ക് അതേ വേദനയെന്താണെന്ന് അറിയുന്ന ശിക്ഷ തന്നെ ലഭിക്കണമെന്നും ഇത്തരക്കാര്‍ വീണ്ടും ഇത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗം ഛേദിക്കുന്ന പോലുള്ള കടുത്ത ശിക്ഷാനടപടികളാണ് നല്‍കേണ്ടതെന്ന് മീര പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന മീര പത്തകല്‍പനകളില്‍ ശക്തമായ കഥാപത്രത്തേയാണ് അവതരിപ്പിക്കുന്നത്. പത്ത് കല്‍പനകള്‍ കാലിക പ്രസക്തിയുള്ള സംഭവമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോണ്‍ മാക്‌സ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പെരുമ്പാവുരില്‍ അതിദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ, രാജേശ്വരി, സഹോദരി ദീപ എന്നിവരും പങ്കെടുത്തിരുന്നു