ബന്ധുനിയമനം; ഇ പി ജയരാജന്റെ ബന്ധു ദീപ്തി രാജിവെച്ചു

കണ്ണൂർ: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജെൻറ ബന്ധുവും കേരള ക്ലേയ്സ് ആൻറ് സെറാമിക്സ് ജനറൽ മാനേജരുമായ ദീപ്തി നിഷാദ് രാജിവെച്ചു. രാജിക്കത്ത് ക്ലേയ്സ് ആൻറ് സെറാമിക്സ് ചെയർമാന് നാളെ കൈമാറും. ഇ.പി ജയരാജെൻറ ജേഷ്ഠെൻറ മകെൻറ ഭാര്യയാണ് ദീപ്തി നിഷാദ് . ദീപ്തി നിഷാദിനെ നിയമിച്ചത് മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി ഇ പി ജയരാജനുമായി ഇന്ന് രാവിലെ എ.കെ.ജി സെൻററിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ബന്ധു നിയമനം സി.പി.എമ്മിൽ പുകയുന്നതിനിടെയാണ് മന്ത്രി ബന്ധുവിെൻറ രാജി.  ബന്ധുനിയമനത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles