ബന്ധുനിയമനം;ഇ പി ജയരജാന് രൂക്ഷ വിമര്‍ശനം

ep-jayarajanതിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ജയരാജന് വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. നിയമനങ്ങളില്‍ ജയരാജന്‍ ജാഗ്രത കാട്ടിയില്ലെന്ന് സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ടുയര്‍ന്നു. അതേസമയം കോടിയേരി ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ സംഘടന നടപടി സംബന്ധിച്ച ശുപാര്‍ശയില്ല. അതെസമയം നിലവിലെ സാഹചര്യത്തില്‍ രാജി സന്നദ്ധത അറിയിച്ച ജയരാജന്റെ തീരുമാനം അംഗീകരിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറിയേറ്റിലും ഇക്കാര്യം പ്രകടമായാല്‍ ജയരാജന്‍ മന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നേക്കും.

എന്നാല്‍ ത്വരിത പരിശോധനയ്ക്കു ശേഷം മാത്രം രാജി മതിയെന്ന ആവശ്യവും ഒരു ഭാഗത്തു നിന്നും ഉയരുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ ഏത് തീരുമാനവും സ്വീകാര്യമാണെന്നു ജയരാജന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദേഹത്തിന് ഭരണപരവും സംഘടനാപരവുമായ നടപടി ഒഴിവാക്കാനാവില്ല.

ബന്ധുനിയമനങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാവും അന്വേഷണം നടത്തുക.