ബജറ്റ് ;സബ്‌സിഡികുറയ്ക്കും ധനമാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതി

സബ്‌സിഡി വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിച്ചു എന്നും.  എണ്ണ, വളം എന്നിവയ്ക്കാണ് കൂടുതല്‍ സബ്‌സിഡി നല്‍കുന്നത്. അസംസ്‌കൃത എണ്ണയുടെ വിലവര്‍ധിച്ചതും സബ്‌സിഡി വര്‍ധിക്കാന്‍ കാരണമായി എന്നും. സബ്‌സിഡിയുടെ വര്‍ധനവാണ് ധനകമ്മിയും റവന്യൂകമ്മിയും വര്‍ധിക്കാന്‍ ഇടയായതെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. അതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം സബ്‌സിഡി കുറയ്ക്കും.

 

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഏഴാമത്തെ ബജറ്റാണ് ഇത്. ആഗോളപ്രതിസന്ധി ഇന്ത്യയെ ബാധിച്ചെന്നും എന്നാലിപ്പോള്‍ ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണെന്നും വ്യവസായവളര്‍ച്ച കുറഞ്ഞത് തിരിച്ചടിയായി എന്നും ധനമന്ത്രി പറഞ്ഞു.

 

ആഗോളപ്രതിസന്ധികള്‍ ജി.ഡി.പി വളര്‍ച്ചയെ ബാധിച്ചു. പൊതു ആഭ്യന്തര ഉല്‍പാദനം കുറഞ്ഞ സാഹചര്യം. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ മുമ്പില്‍ തന്നെ. മുമ്പില്ലാത്ത വിധം ഉത്തരവാദിത്വം ഇന്ത്യക്കുണ്ട്. സാമ്പത്തിക വളര്‍ച്ച 6.9ശതമാനം. സാമ്പത്തിക വളര്‍ച്ച നിരാശാജനകം. വികസനത്തിനായി തെരഞ്ഞെടുക്കേണ്ട അഞ്ചു മേഖലകള്‍ കണ്ടെത്തി. പണപ്പെരുപ്പം അല്‍പം കൂടി ഉയര്‍ന്നശേഷം സ്ഥിരത കൈവരിക്കും. കള്ളപണത്തിനും അഴിമതിക്കുമെതിരെ കര്‍ശനനടപടി. ആഭ്യന്തരമേഖലയിലെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുക. രണ്ടു വര്‍ഷമായി വ്യവസായവളര്‍ച്ചാനിരക്ക് കുറഞ്ഞത് വെല്ലുവിളി. ധനമാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതി.

 

പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ. കാര്‍ഷികമേഖലയില്‍ 2.5 ശതമാനം വളര്‍ച്ച. ആദ്യപാതത്തില്‍ കയറ്റുമതി 23ശതമാനം. സര്‍വ്വീസ് മേഖലയിലെ വളര്‍ച്ചാനിരക്ക് 9.4 ശതമാനം. സബ്‌സിഡികള്‍ ധനസ്ഥിതിയെ ബാധിക്കുന്നു. ഇന്ധനവളമേഖലയില്‍ സബ്‌സിഡി വന്‍ സാമ്പത്തികബാധ്യത. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ 115 ഡോളര്‍ കവിഞ്ഞത് ആശങ്ക. ഗ്യാസിനും മണ്ണെണ്ണയ്ക്കും സബ്‌സിഡി നേരിട്ട് പണമായി നല്‍കും. കര്‍ഷകര്‍ക്കും ചില്ലറവില്‍പനക്കാര്‍ക്കും നേരിട്ട് സബ്‌സിഡി. ചില്ലറമേഖലയിലെവിദേശനിക്ഷേപം സംസ്ഥാനങ്ങളുമായി ആലോചിച്ച്. ഭക്ഷ്യസബ്‌സിഡി ഭക്ഷ്യസുരക്ഷാബില്ലിനു കീഴിലാക്കണം. ജി.ഡി.പിയുടെ 2 ശതമാനത്തിലേറെ സബ്‌സിഡിയായി നല്‍കാനാവില്ല. ചരക്ക് സേവനനികുതി ആഗസ്റ്റ് മുതല്‍ നിലവില്‍ വരും. ചില സബ്‌സിഡികള്‍ അനിവാര്യം. വരുവര്‍ഷം 30000 കോടിരൂപയുടെ സ്വകാര്യവല്‍ക്കരണം. അടിസ്ഥാന സൗകര്യവികസനത്തിന് 50 ലക്ഷം കോടിയുടെ പദ്ധതി. ഇതില്‍ പകുതി സ്വകാര്യമേഖലയില്‍ നിന്ന് കണ്ടെത്തും.

 

സബ്‌സിഡി: നന്ദന്‍ നിലേക്കനിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു. കേന്ദ്രപദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം. പൊതുമേഖലാബാങ്കുകള്‍ക്ക് ധനസമാഹരണത്തിന് പുതിയ സംവിധാനം. ചെറുകിട നിക്ഷേപങ്ങള്‍ക്ക് പുതിയ നികുതി ഇളവ്. 2013 ല്‍ ഓഹരി വിറ്റഴിക്കലിലൂടെ 50000 കോടി സമാഹരിക്കും. 8880 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും. അടിസ്ഥാന സൗകര്യമേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം. റോഡ് നിര്‍മ്മാണത്തിന് കൂടുതല്‍ സ്വകാര്യ പങ്കാളിത്തം. വ്യോമായന മേഖലയ്ക്ക് പ്രവര്‍ത്തന മൂലധനമായി വിദേശനിക്ഷേപം എടുക്കാം.
എല്ലാനികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷാബില്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കും. 10 ലക്ഷം വരെ ഓഹരിവിപണിയില്‍ നിക്ഷേപിച്ചാല്‍ 50 ശതമാനം വരെ നികുതിയിളവ്. ഭവനനിര്‍മ്മാണ പദ്ധതികളില്‍ വിദേശനിക്ഷേപം ആലോചിക്കും. വ്യോമയാന മേഖലയ്ക്ക് 100 കോടിയുടെ പാക്കേജ്. വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുമതി. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കും. കൈത്തറിമേഖലയില്‍ രണ്ടു മെഗാ ക്ലസ്റ്ററുകള്‍ കൂടി. യൂറിയ ഉല്‍പാദനത്തില്‍ 5 വര്‍ഷം കൊണ്ട് സ്വയംപര്യാപ്തത. പ്രത്യക്ഷ നികുതി നിക്ഷേപങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവെച്ചു. ഊര്‍ജ്ജമേഖലയ്ക്ക് 10,000 കോടി. ഹഡ്‌കോയ്ക്ക് 5000 കോടി. ഭക്ഷ്യസംസ്‌കരണത്തിന് ദേശീയമിഷന്‍ രൂപീകരിക്കും. നെല്ല് ഉല്‍പാദനത്തിന് 400 കോടി. നബാര്‍ഡിന് 10000 കോടി. ജലസേചനത്തിന് 300 കോടി. 25 ലക്ഷംവരെയുള്ള ഭവനവായ്പകള്‍ക്ക് 1 ശതമാനം പലിശയിളവ്. പ്രത്യക്ഷ നികുതി കോഡ് ഉടന്‍ നടപ്പിലാക്കും. പുറത്തുനിന്ന് കടംവാങ്ങാവുന്ന പരിധി ഉയര്‍ത്തി. 7 മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തും. കേരളകാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 100 കോടി. കാര്‍ഷികമേഖലയുടെ വിഹിതം 18 ശതമാനം ഉയര്‍ത്തും. വിപണിവിലയ്ക്ക് പാചകവാതകം. പരീക്ഷണാടിസ്ഥാന പദ്ധതി മൈസൂരില്‍. 12-ാം പദ്ധതിയില്‍ 6000 സ്‌കൂളുകള്‍ക്ക് പദ്ധതി.നിലവിലുള്ള 9.5 ശതമാനത്തില്‍ നിന്നും 8.25 ആയി കുറക്കാന്‍ തീരുമാനിച്ചു. പ്രതിമാസപെന്‍ഷന്‍ 200 രൂപ 300 രൂപയാക്കി. റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും.. പ്രതിരോധമേഖലക്ക് 1.95 ലക്ഷം കോടി രൂപ. ഗ്രാമീണ ആരോഗ്യപദ്ധതിക്ക് 20820 രൂപ. ആദായനികുതി ഇളവ് പരിധി 2 ലക്ഷം രൂപ വരെയാക്കി. 5 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം ആദായനികുതി. കോര്‍പ്പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല. നികുതി ഇളവ് : ആരോഗ്യരക്ഷ ഇന്‍ഷുറന്‍സ് 5000 രൂപ വരെ.

5 മുതല്‍ 10 ലക്ഷം രൂപ വരെ 20 ശതമാനം ആദായനികുതി. മുതിര്‍ന്ന പൗരന്‍മാരെ മുന്‍കൂര്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. സിനിമാവ്യവസായത്തിന് സേവനനികുതിയില്ല. സ്‌കൂള്‍ വിദ്യാഭ്യാസമേഖലയെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കി. കാപ്പി പ്ലാന്റേഷന്‍ ഉപകരണങ്ങള്‍ക്ക് നികുതി കുറച്ചു. സേവനനികുതി വര്‍ദ്ധിപ്പിക്കും. താപനിലയങ്ങള്‍ക്കുള്ള കല്‍ക്കരി നികുതി കുറച്ചു. ഊര്‍ജ്ജോല്‍പാദനങ്ങള്‍ക്കുള്ള ഇന്ധനങ്ങള്‍ക്കും നികുതി കുറച്ചു. ആഡംബരകാറുകള്‍ക്ക് വിലകൂടും. വിമാന യാത്രയ്ക്ക ചിലവേറും. ടൈറ്റാനിയം ഡയോക്‌സൈഡിന് നികുതി കുറച്ചു. മൊബൈല്‍ ഫോണിന് വില കുറയും. എല്‍ഇഡി-എല്‍സിഡി ടിവികള്‍ക്കു വില കുറയും. സൈക്കിളിന് വില കൂടും. റെയില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നികുതി കുറച്ചു.

ഓഹരിവിപണിയില്‍ വന്‍ ഇടിവ്. ക്യാന്‍സര്‍ എച്ച് ഐവി മരുന്നുകള്‍ക്ക് വില കുറയും. എസി, ഫ്രിഡ്ജ് വെള്ളി ബ്രാന്റഡ് ആഭരണങ്ങള്‍ക്ക് വില കൂടും. എന്നിവയ്ക്ക് വില കൂടും. സിഗരറ്റുകള്‍ക്കും മറ്റുപുകയില ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും. സ്വര്‍ണ്ണത്തിന് വില കൂടും. കസ്റ്റംസ് തീരുവ ഉയരും.