ബജറ്റില്‍ തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ ശ്രദ്ധേയമായ പദ്ധതികള്‍

തിരൂരങ്ങാടി: ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് ശ്രദ്ധേയമായ പരിഗണന ലഭിച്ചിട്ടുള്ളതായി നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെപറഞ്ഞു.

തിരൂരങ്ങാടിയില്‍ ‘ഇന്‍ഡഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍ ആന്റ് ടെക്‌നോളജി’സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിവിധ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സമുച്ചയമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സ്ഥാപിക്കപ്പെടുന്ന ഈ സ്ഥാപനം സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ കോപ്ലെക്‌സ് ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി – കക്കാട് റോഡ് നവീകരണവും ബി.എം.ആന്റ് ബി.സി. ചെയ്യലും 5 കോടി, ,വെന്നിയൂര്‍ – തെയ്യാല റോഡ് നവീകരണവും ബി.എം.ആന്റ് ബി.സി. ചെയ്യലും 3 കോടി, മമ്പുറം – ബൈപാസ് നവീകരണവും ബി.എം.ആന്റ് ബി.സി. ചെയ്യലും 1 കോടി, ചെട്ടിപ്പടി ടൗണ്‍ നവീകരണം 75 ലക്ഷം, പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം 1.70 കോടി എന്നീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്

.
കക്കാട് ജി.എം.യു.പി. സ്‌കൂള്‍, തൃക്കുളം ജി.യു.പി. സ്‌കൂള്‍, എടരിക്കോട് ജി.യു.പി.സ്‌കൂള്‍, കൊടിഞ്ഞി ജി.എം.യു.പി സ്‌കൂള്‍, എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിനും, പരപ്പനങ്ങാടി പി.ഡബ്യൂ.ഡി. കോപ്ലെക്‌സ് നിര്‍മ്മാണത്തിനും, പെരുമ്പുഴ ജലസേചന പദ്ധതി, വെഞ്ചാലി എല്‍.ഐ.സ്‌കീം എന്നീ പ്രവര്‍ത്തികള്‍ക്കും ടോക്കണ്‍ പ്രൊവിഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരൂരങ്ങാടിയില്‍ ഗലീലിയോ സയന്‍സ് പാര്‍ക്കും പ്ലാനിറ്റോറിയവും സ്ഥാപിക്കുമെന്നും ബഡ്ജറ്റ് രേഖകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.