ബജറ്റിനെതിരെ പ്രതിഷേധം.

ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായി. വി.എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ചോര്‍ന്ന ബജറ്റ് സഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ബജറ്റ് ചോര്‍ന്നത് ഗുരുതരമായ വിഷയമാണെന്നും അതിനാല്‍ കെ.എം മാണി രാജിവെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റത്തിന്റെയും തൊഴിഴില്ലായ്മയുടെയും ബജറ്റാണ് ഇതെന്ന് തോമസ് ഐസക് പ്രതികരിച്ചു. ബജറ്റിന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ
തന്റെ വിമര്‍ശനം. എംഎല്‍എമാരായ സി.പി മുഹമ്മദ്, വി.ഡി സതീശന്‍., ടി.എന്‍ പ്രതാപന്‍ എന്നിവരാണ് ആക്ഷേപമുന്നയിച്ചത്. കേരളാകോണ്‍ഗ്രസ്സും മുസ്ലീംലീഗുമടക്കമുള്ള ഘടകകക്ഷികള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം.
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിനെതിരെ കെഎസ്‌യു രംഗത്തെത്തി. തങ്ങളുടെ നിലപാട് മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കുമെന്ന് അവര്‍പറഞ്ഞു.
വരുംദിനങ്ങളില്‍ ബജറ്റിലെ ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ക്കു പോലും മേലെയായി യുവാക്കളുടെ ശക്തമായ എതിര്‍പ്പുവിളിച്ചുവരുത്തുന്ന പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കല്‍ തന്നെയാവും കേരളം ചര്‍ച്ചചെയ്യുക.