ബംഗ്ലൂരു-നന്ദേദ്‌ എക്‌സ്‌പ്രസ്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ കര്‍ണാടക എംഎല്‍എ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

train-33ബംഗളൂരു: ബംഗളൂരു-നന്ദേദ്‌ എക്‌സ്‌പ്രസ്‌ ലോറിയിലിടിച്ച്‌ കര്‍ണാടക എംഎല്‍എ അടക്കം അഞ്ചുപേര്‍ മരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 2.10 ന്‌ ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. അനന്ത്‌പൂര്‍ ജില്ലയിലെ പെനുകോണ്ട മണ്ടലിലുള്ള മദകസിര ലെവല്‍ക്രോസിലാണ്‌ അപകടം.

ഗ്രാനൈറ്റ്‌ കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട്‌ ട്രെയിനിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ട്രെയിനിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. ലോറി ഡ്രൈവറും കോച്ചിലെ നാലുപേരുമാണ്‌ മരിച്ചത്‌.