ബംഗ്ലാദേശില്‍ തിക്കിലും തിരക്കിലും പെട്ട്‌ സക്കാത്ത്‌ വാങ്ങനെത്തിയ 25 പേര്‍ മരിച്ചു.

sakkathമരിച്ചവരില്‍ 23 പേര്‍ സ്‌ത്രീകളും രണ്ട്‌ കുഞ്ഞുങ്ങളും
ധാക്ക: ബംഗ്ലാദേശില്‍ സക്കാത്ത്‌ വാങാനെത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട്‌ 25 പേര്‍ മരി്‌ച്ചു നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ 23 പേര്‍ സ്‌ത്രീകളും രണ്ടു പേര്‍ കുട്ടികളുമാണ്‌.മരണസംഖ്യ ഉയരാനാണ്‌ സാധ്യതയെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍. സൗജന്യമായി വസത്രവും പണവും നല്‍കുന്നുണ്ടെന്ന്‌ അറിഞ്ഞ്‌ തടിച്ചുകൂടിയ വളരെ പാവപ്പെട്ട കുടുംബത്തിലെ സത്രീകളാണ്‌ മരിച്ചത്‌. ചിലരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പോലുമെത്തിക്കാതെ വീടുകളിലേക്ക്‌ കൊണ്ടുപോയതായും പറയപ്പെടുന്നു.

ധാക്കയില്‍ നിന്ന്‌ 120 കിലോമീറ്റര്‍ അകലെയുള്ള മൃമെന്‍സിങ്ങ്‌ ജില്ലയിലാണ്‌ സംഭവം നടന്നത്‌. ധനികനായ ഒരു വ്യവസായിയുടെ വീടിന്‌ പുറത്ത്‌ സക്കാത്ത്‌ വാങ്ങനെത്തിയവരാണ്‌ അപകടത്തില്‍ പെട്ടത്‌. പുകയില വ്യാപാരിയായ ഷമീമിന്റെ വീട്ടില്‍ നിന്ന്‌ സക്കാത്തായി വസ്‌ത്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന വാര്‍ത്തയറിഞ്ഞ്‌ 1500ഓളം പാവപ്പെട്ടവര്‍ ഇയാളുടെ വീട്ടിനുമുന്നില്‍ തടിച്ചുകൂടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ച മുതല്‍ ക്യുവനിന്നവരെ ഇയാളുടെ ഫാക്ടറിയില്‍ നിന്നുള്ള തൊഴിലാളികള്‍ വരി ശരിയാക്കാന്‍ ലാത്തി വീശിയതാണ്‌ സംഭവങ്ങളുടെ തുടക്കം തുടര്‍ന്നുണ്ടായ തിക്കലും തിരക്കിലും സ്‌ത്രകളടക്കമുള്ളവര്‍ കൊല്ലപ്പെടുകയായിരുന്നു.

മുസ്ലീങ്ങളുടെ പുണ്യമാസമായ റംസാനിലെ അവസാന നാളുകളില്‍ ദാനം ചെയ്യുന്നതിന്‌ കൂലി കൂടുതല്‍ ലഭിക്കുന്നാണ്‌്‌ വിശ്വാസം. ഇതിന്റെ ഭാഗമായി പലയിടത്തും ഈ ദിവസങ്ങളില്‍ സമ്പന്നരുടെ വീടുകളില്‍ പണവും വസ്‌ത്രങ്ങളും ദാനം ചെയ്യുന്ന കാഴ്‌ച പതിവാണ്‌.