ബംഗാളില്‍ നിന്ന് മലബാറിലേക്ക് വണ്ടി ഓടിതുടങ്ങി.

ഏറെ ബംഗാളികള്‍ ജോലി ചെയ്യുന്ന കേരളത്തിലേക്ക് പശ്ചിമ ബംഗാളില്‍ നിന്ന് പുതുതായി ഒരു പ്രതിവാര്‍ വണ്ടി ഓടിത്തുടങ്ങി. സാന്ദ്രഗാച്ചിയില്‍ നിന്ന് മംഗലാപുരത്തേക്കാണ് പുതിയ പ്രതിവാര വണ്ടി. വിവേക് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് സാന്ദ്രഗാച്ചിയില്‍ നിന്ന് പുറപ്പെട്ടു.
തിരികെ മംഗലാപുരം സെന്‍ട്രലില്‍ നിന്ന് എല്ലാ ശനിയാഴ്ച്ചയും രാത്രി 10.45 ന് ഈ വണ്ടി പുറപ്പെടും. പുലര്‍ച്ചെ 2.35ന് ഈ വണ്ടി കോഴിക്കോട് എത്തിച്ചേരും. മൂന്നാം ദിവസം വൈകിട്ട് 6 മണിക്ക് ഈ വണ്ടി സാന്ദ്രഗച്ചിയിലെത്തും.