ബംഗാളിലെ പടക്ക ശാലയില്‍ സ്‌ഫോടനം; 11 മരണം

1413439479-2438കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അപകടമുണ്ടായത്‌.

തൃണമൂല്‍ കോണ്‍ഗ്രസ്‌ അനുകൂലിയായ രഞ്‌ജന്റെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക ശാലയിലാണ്‌ തീപിടുത്തമുണ്ടായത്‌. വന്‍ സ്‌ഫോടന ശബ്ദം കേട്ട്‌ നാട്ടുകാരാണ്‌ ആദ്യം ഓടികൂടിയത്‌.

പോലീസ്‌ സ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി. അപകടകാരണം വ്യക്തമല്ലെന്ന്‌ പോലീസ്‌ പറഞ്ഞു. അതെസമയം ഇവിടെ രഹസ്യമായി ബോംബ്‌ നിര്‍മാണം നടത്തിയരുന്നെന്നും ഇതാണ്‌ അപകടത്തിന്‌ കാരണ മായതെന്നും പ്രദേശ വാസികള്‍ ആരോപിച്ചു.