ഫ്രൂഡ്‌സ് കടയില്‍ നിന്ന് 36 ലിറ്റര്‍ പെട്രോളും 28 ലിറ്റര്‍ ഡീസലും പിടിച്ചെടുത്തു.

താനൂര്‍: നന്നമ്പ്രവെള്ളിയാമ്പുറത്ത് ഫ്രൂഡ്‌സ് കടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 36 ലിറ്റര്‍ പെട്രോളും 28 ലിറ്റര്‍ ഡീസലും പിടിച്ചെടുത്തു. താനൂര്‍ എസ്‌ഐ സദാനന്ദനും സംഘവും നടത്തിയ റെയ്ഡിലാണ് അനധികൃതമായി കെന്നാസുകളിലും കുപ്പികളിലുമായി സൂക്ഷിച്ചിരുന്ന പെട്രോളും ഡീസലും പിടിച്ചെടുത്തത്. കടയുടമ വെള്ളിയാമ്പുറം പനക്കല്‍ സൈതലവിയെ അറസ്റ്റുചെയ്തു.

ഏറെനാളായി ഇയാള്‍ അനധികൃത വില്പന നടത്തിവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പമ്പുകളില്‍ നിന്ന് കുപ്പികളിലാക്കി വാങ്ങികൊണ്ടുവരുന്ന പെട്രോളും, ഡീസലും ഇയാള്‍ വന്‍തുകയ്ക്ക് മറച്ചു വില്‍ക്കുകയാണ് ചെയ്തിരുന്നത്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

റെയ്ഡില്‍ എസ്‌ഐ സദാനന്ദന്‍, സിപിഒമാരായ അജിത് പ്രസാദ്, ജയപ്രകാശ്, വിനോദ്, മനോജ്, തരുണ്‍ എന്നിവര്‍ പങ്കെടുത്തു.